കരുനാഗപ്പള്ളി മണ്ഡലത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും

കൊല്ലം: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ നിര്മാണപ്രവര്ത്തനങ്ങള് വേഗത്തില് പൂര്ത്തിയാക്കാന് നിര്ദ്ദേശം. നിര്മാണ പുരോഗതി വിലയിരുത്താനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് റെയില്വേയുടെ മേല്നോട്ടത്തിലുള്ള നിര്മാണപ്രവര്ത്തനങ്ങള് നവംബറില് പൂര്ത്തീകരിച്ച് 2024 മാര്ച്ചില് മേല്പ്പാലം പ്രവര്ത്തനസജ്ജമാക്കുമെന്ന് വ്യക്തമാക്കി.
മാളിയേക്കല് റെയില്വേ മേല്പ്പാലത്തിന്റെ നിര്മാണ പ്രവര്ത്തനങ്ങള് മുന്ഗണനാടിസ്ഥാനത്തില് പുരോഗമിക്കുന്നു.
ആലപ്പാട് കടല്ഭിത്തി നിര്മാണത്തിന്റെ ഭാഗമായി മയിലാടും കുന്ന്, വലിയത്ത് – ചെറിയഴീക്കല് ക്ഷേത്രങ്ങളിലെ കടല്ത്തീര സംരക്ഷണത്തിനുള്ള പ്രവര്ത്തനങ്ങള് വിലയിരുത്തി.
എടക്കുളങ്ങര റെയില്വേ മേല്പ്പാല നിര്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങള് പരിഹരിക്കാന് നിര്ദേശം നല്കി. ചിറ്റുമൂല, താമരക്കുളം-ഓച്ചിറ-കായംകുളം റെയില്വേ മേല്പ്പാലങ്ങള്ക്കായി ഉടന് ഭൂമി ഏറ്റെടുക്കും. കാട്ടില്കടവ് പാലം പണി തുടരുകയാണ്.
കരുനാഗപ്പള്ളി സര്ക്കാര് കോളജ്, താലൂക്ക് ആശുപത്രി എന്നിവയുടെ ഭൗതികസാഹചര്യവികസനം സംബന്ധിച്ച് പ്രത്യേക യോഗം ചേരാനും സി.ആര്. മഹേഷ് എം.എല്.എയുടെ സാന്നിദ്ധ്യത്തില് ചേര്ന്ന യോഗം തീരുമാനിച്ചു.
Leave A Reply