കൊല്ലം: വിദ്യാര്ഥി പൊലിസ് പട്ടിണിയകറ്റാന് മുന്കൈയെടുത്ത് മാതൃകയാകുന്നു. പ•നയില് ശ്രീബാലഭട്ടാരകവിലാസം സംസ്‌കൃത സര്ക്കാര് ഹയര്സെക്കന്ഡറി സ്‌കൂളിലെ എസ്. പി. സി. കെഡറ്റുകളാണ് വിശപ്പുരഹിത ഗ്രാമം-പാഥേയം പദ്ധതിയിലൂടെ ഭക്ഷണപ്പൊതികള് ശേഖരിച്ച് പഞ്ചായത്ത് ഓഫീസിനു മുന്വശം സ്ഥാപിച്ച ബോക്സില് ക്രമീകരിക്കുന്നത്.
പെട്ടിയില് നിന്ന് ആവശ്യക്കാര്ക്ക് ആഹാരം സ്വന്തമാക്കാം. സുജിത്ത് വിജയന്പിള്ള എം എല് എ പദ്ധതി ഉദ്ഘാടനം ചെയ്തു.
പ•ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷമി, ജില്ലാപഞ്ചായത്ത് അംഗം സി പി സുധീഷ് കുമാര്, വൈസ് പ്രസിഡന്റ് പ•ല ബാലകൃഷ്ണന്, മുന് വൈസ് പ്രസിഡന്റ് മാമൂലയില് സേതു കുട്ടന്, ജനപ്രതിനിധികള്, പൊതുപ്രവര്ത്തകര്, സ്‌കൂള് പി ടി എ പ്രസിഡന്റ്, ഹെഡ്മിസ്ട്രസ്, പ്രിന്സിപ്പല്, അധ്യാപകര്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്, വിദ്യാര്ഥികള് തുടങ്ങിയവര് പങ്കെടുത്തു.