തീവണ്ടികളിൽ സുരക്ഷയ്ക്കായി നിയോഗിക്കുന്ന ആർ.പി.എഫ് അംഗങ്ങൾക്ക് ഇനിമുതൽ പിസ്റ്റൾ നൽകാൻ തീരുമാനം

തീവണ്ടികളിൽ സുരക്ഷയ്ക്കായി നിയോഗിക്കുന്ന ആർ.പി.എഫ് അംഗങ്ങൾക്ക് ഇനിമുതൽ പിസ്റ്റൾ നൽകാൻ തീരുമാനം.ജൂലായ് 31-ന് ജയ്പുർ-മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ ആർ.പി.എഫ്. കോൺസ്റ്റബിളായ ചേതൻ സിങ് തന്റെ മേലുദ്യോഗസ്ഥൻ അടക്കം നാലുപേരെ വെടിവെച്ചുകൊന്ന സാഹചര്യത്തിലാണ് ആർ.പി.എഫ്. ഉന്നതോദ്യോഗസ്ഥർ ഈ തീരുമാനമെടുത്തത്.

എ.കെ. 47-ന്റെ നവീകരിച്ച പതിപ്പായ എ.ആർ.-എം. 1 ആയിരുന്നു ചേതൻ സിങ് വെടിവെക്കാൻ ഉപയോഗിച്ചിരുന്നത്. 20 വെടിയുണ്ടകളുണ്ടായിരുന്ന തോക്കിൽനിന്ന് 12 എണ്ണം അയാൾ ഉപയോഗിച്ചു. ഓട്ടോമാറ്റിക് റൈഫിൾ മാരകമാണെന്നും ഇത് ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്നും കണക്കിലെടുത്താണ് പുതിയ തീരുമാനം. മധ്യറെയിൽവേ സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ ഋഷികുമാർ ശുക്ലയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
Leave A Reply