അബുദാബി വിമാനത്താവളത്തിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രികരും പറക്കുന്നത് ഇന്ത്യൻ നഗരങ്ങളിലേക്ക്

അബുദാബി വിമാനത്താവളത്തിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രികരും പറക്കുന്നത് ഇന്ത്യൻ നഗരങ്ങളിലേക്ക്.മുംബൈയിലേക്കാണ് കൂടുതൽപേരും അബുദാബിയിൽനിന്ന് യാത്രചെയ്തത്. ഡൽഹി, കൊച്ചി എന്നിവിടങ്ങൾ പട്ടികയിൽ മൂന്നും നാലും സ്ഥാനങ്ങളിൽ ഇടംപിടിച്ചു.

ഒരുകോടിയിലേറെ യാത്രക്കാരാണ് കഴിഞ്ഞ ആറുമാസത്തിനുള്ളിൽ അബുദാബി വിമാനത്താവളം വഴി യാത്രചെയ്തത്. 4,61,081 യാത്രികർ ആറുമാസത്തിനുള്ളിൽ അബുദാബിയിൽനിന്ന് മുംബൈയിലേക്ക് പറന്നിട്ടുണ്ട്.രണ്ടാംസ്ഥാനം ലണ്ടനാണ്. ഇവിടേക്ക് 3,74,017 പേർ യാത്രചെയ്തു. ഡൽഹിയിലേക്ക് 3,31,722 പേരും കൊച്ചിയിലേക്ക് 3,16,460 പേരും യാത്രചെയ്തതായാണ് അബുദാബി വിമാനത്താവളത്തിന്റെ കണക്ക്. അഞ്ചാം സ്ഥാനത്തുള്ളത് ദോഹ വിമാനത്താവളമാണ്.അബുദാബി വിമാനത്താവളം വഴി യാത്രചെയ്തവരുടെ എണ്ണത്തിൽ ഈവർഷം 67 ശതമാനംവർധന രേഖപ്പെടുത്തി.

Leave A Reply