തായ്ലൻഡിൽ ചരക്കുതീവണ്ടിയും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു
തായ്ലൻഡിൽ ചരക്കുതീവണ്ടിയും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു.ചാചോയെൻസാംഗോ പ്രവിശ്യയിലെ മുവാംഗ് ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.തീവണ്ടി വരുന്നത് കണ്ടിട്ടും പാളം വേഗം മുറിച്ചുകടക്കാൻ യാത്രികർ തന്നെ നിർബന്ധിച്ചുവെന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ട്രക്ക് ഡ്രൈവർ അറിയിച്ചത്.
എന്നാൽ തീവണ്ടിയുടെ ചൂളംവിളി കേട്ടിട്ടും ഡ്രൈവർ അപകടകരമായി വാഹനം മുന്നോട്ടെടുക്കുകയായിരുന്നുവെന്ന് ട്രക്കിലുണ്ടായിരുന്ന ഒരു യാത്രികൻ ആരോപിച്ചു.സർക്കാർ അംഗീകൃത ലെവൽക്രോസിലല്ല അപകടം നടന്നതെന്നും തീവണ്ടിപ്പാളം കടക്കാനായി ജനങ്ങൾ അനധികൃതമായി നിർമിച്ച സ്ഥലത്താണ് സംഭവം നടന്നതെന്നും അധികൃതർ അറിയിച്ചു.