ജമ്മു കാഷ്മീരിലെ കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ജവാന്മാർ മരിച്ചു. മൂന്നു പേരാണ് മരിച്ചത്. ഭീകരരുടെ വെടിയേറ്റ ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
കുൽഗാം ജില്ലയിലെ ഹാലൻ വനമേഖലയിലെ ഉയർന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. സൈന്യവും കുൽഗാം പോലീസുമാണ് ഓപ്പറേഷൻ നടത്തുന്നത്. ഒ ളിഞ്ഞിരിക്കുന്ന ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണെന്ന് ജമ്മു കാഷ്മീർ പോലീസ് അറിയിച്ചു.