ആഗോള വിപണിയിൽ അരിവില വർധിക്കുന്നു

ഇന്ത്യയുടെ അരി കയറ്റുമതി നിരോധനത്തോടെ ആഗോള വിപണിയിൽ അരിവില വർധിക്കുന്നു. ഇതോടെ കയറ്റുമതി നിരോധനം പ്രവാസികളേയും ബാധിക്കുമെന്നാണ് ആശങ്ക. മലയാളികൾ മുഖ്യാഹാരമായി ഉപയോഗിക്കുന്ന വെളുത്ത അരിയുടെ കയറ്റുമതിയും നിരോധിച്ചവയിലുണ്ട്.

ഗൾഫ് രാജ്യങ്ങളുൾപ്പെടെ 140 ലധികം രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഒന്നാം സ്ഥാനത്താണ്. മൺസൂൺ മഴ വിളകളെ ബാധിക്കുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തതോടെയാണ് വിലക്കയറ്റം ഉണ്ടായേക്കുമെന്ന നിഗമനത്തിൽ ഇന്ത്യ അരിയുടെ കയറ്റുമതിക്ക് ജൂലൈ 20 മുതൽ നിരോധനം ഏർപ്പെടുത്തിയത്.

Leave A Reply