ഖത്തറിന്റെ ഹോട്ടൽ വ്യവസായ മേഖലയിൽ വളർച്ച തുടരുന്നു

ഖത്തറിന്റെ ഹോട്ടൽ വ്യവസായ മേഖലയിൽ വളർച്ച തുടരുന്നു. വർഷാവസാനത്തോടെ ഹോട്ടൽ മുറികളുടെ എണ്ണം 40,000 കവിയുമെന്നാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലയിരുത്തൽ.

ലോകകപ്പ് ഫുട്‌ബോൾ കഴിഞ്ഞെങ്കിലും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള നയമാണ് ഹോട്ടൽ മേഖലയ്ക്ക് കരുത്തായത്. കഴിഞ്ഞ 18 മാസത്തിനിടെ 8,000 മുറികൾ കൂടി ലഭ്യമാക്കിയതോടെ രാജ്യത്തെ ഹോട്ടൽ മുറികൾ 38,000 ആയി ഉയർന്നു പറയുന്നു. ഈ വർഷം അവസാനത്തോടെ ഇത് 40,000 കവിയുമെന്നാണ് ആഗോള റിയൽ എസ്റ്റേറ്റ് അഡൈ്വസർ സ്ഥാപനമായ കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡിന്റെ മാർക്കറ്റ് റിവ്യൂവിൽ പറയുന്നത്.

Leave A Reply