കരിമണൽ ഭാഗത്ത് യുവാവിനു നേരെയുണ്ടായ അതിക്രമം; പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം കരിമണൽ ഭാഗത്ത് പട്ടികജാതിക്കാരനായ യുവാവിനെ മർദിച്ചശേഷം മൊബൈൽ ഫോൺ തട്ടിയെടുക്കുകയും അത് തിരികെ നൽകാൻ ഗുണ്ടാനേതാവ് ഭീഷണിപ്പെടുത്തി കാലുപിടിപ്പിക്കുകയും ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

സംഭവം സാംസ്കാരിക കേരളത്തിന് അപമാനമുണ്ടാക്കുന്നതാണ്. ആയതിനാൽ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം നിയമനടപടി സ്വീകരിക്കാനും ഇതു സംബന്ധിച്ച റിപ്പോർട്ട് അഞ്ച് ദിവസത്തിനകം കമ്മീഷനിൽ സമർപ്പിക്കാനും തിരുവനന്തപുരം (സിറ്റി) ജില്ലാ പോലീസ് മേധാവിക്ക് പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജി (റിട്ട) നിർദേശം നൽകി.

Leave A Reply