സൗദിയിൽ കാർ ഏജൻസികൾക്ക് പിഴ ചുമത്തി വാണിജ്യ മന്ത്രാലയം. വാണിജ്യ ഏജൻസി നിയലം പാലിക്കാത്തതിനും ഉപയോക്താക്കൾക്കുള്ള സേവനങ്ങളിൽ വീഴ്ച വരുത്തിയതിനുമാണ് പിഴ. വിദേശ നിർമ്മിത കാർ ഏജൻസികൾക്കും പിഴ ചുമത്തിയിട്ടുണ്ട്.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 13 കാർ ഏജൻസികൾക്കാണ് വാണിജ്യ മന്ത്രാലയം പിഴ ചുമത്തിയത്. ബ്രിട്ടീഷ്, ഇറ്റാലിയൻ, അമേരിക്കൻ, ദക്ഷിണ കൊറിയൻ, ചൈനീസ് കാറുകളുടെ ഏജൻസികളും പിഴ ലഭിച്ചവയിലുണ്ട്. കൊമേഴ്സ്യൽ ഏജൻസി നിയമം ലംഘിച്ചതിനും ഉപയോക്താക്കൾക്ക് നൽകുന്ന വിവിധ സേവനങ്ങളിൽ വീഴ്ച വരുത്തിയതിനുമാണ് പിഴ.