കേരളക്കരയെ ചിരിപ്പിച്ച് പാപ്പച്ചൻ

സൈജു ക്കുറുപ്പിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് “പാപ്പച്ചൻ ഒളിവിലാണ് “.  ക്ളീൻ യു സർട്ടിഫിക്കറ്റ്  ലഭിച്ചചിത്രം ഇന്നലെ  പ്രദർശനത്തിന് എത്തി .   നവാഗതനായ സിൻ്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത് . ആദ്യ ദിവസം മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്.

സൈജു ക്കുറുപ്പാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പാപ്പച്ചനെ അവതരിപ്പിക്കുന്നത്. ചിത്രം നിർമിക്കുന്നത് തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല ആണ്. കോതമംഗലം, കുട്ടമ്പുഴ. എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. വിജയ രാഘവൻ , അജു വർഗീസ്, ജോണി ആന്റണി , കോട്ടയം നസീർ, ജോളി ചിറയത്ത്, ശരൺരാജ്, ഷിജു മാടക്കര എന്നിവർക്കൊപ്പം സംവിധായകൻ ജിബു ജേക്കബ്ബും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു. ജീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവഹിക്കുന്നു.കലാ സംവിധാനം – വിനോദ് പട്ടണക്കാടൻ.

Leave A Reply