നെയ്മർ  ഓഗസ്റ്റ് എട്ടിന്  ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ : പ്രോമോ കാണാം

മാത്യു-നസ്ലിൻ എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “നെയ്മർ”. ജോ ആൻഡ് ജോയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ മെയ് 12ന് പ്രദർശനത്തിന് എത്തി. മികച്ച വിജയം നേടി ചിത്രം 50 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. ചിത്രം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം  ഓഗസ്റ്റ് എട്ടിന്  ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും.  ഇപ്പോൾ സിനിമയുടെ പുതിയ പ്രൊമോ റിലീസ് ചെയ്തു.

 

 

സിനിമയുടെ തിരക്കഥ,സംഭാഷണമെഴുതിയിരിക്കുന്നത് ആദർശ് സുകുമാരൻ,പോൾസൻ സ്കറിയ എന്നിവർ ചേർന്നാണ്. നെയ്മറിൻ്റെ ഷൂട്ടിങ് കേരളത്തിലും പുറത്തുമായി 78 ദിവസം കൊണ്ടാണ് പൂർത്തീകരിച്ചത് .

സംഗീതം-ഷാൻ റഹ്മാൻ ഛായാഗ്രഹണം- ആൽബി, അസോസിയേറ്റ് ഡയറക്ടർ-മാത്യൂസ്തോമസ്സ്,പ്രൊഡക്ഷൻ കൺട്രോളർ-പി കെ ജിനു. . മലയാളം, തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങി മൾട്ടി ലാംഗ്വേജിലായി പാൻ ഇന്ത്യ തലത്തിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. വിസിനിമാസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ പദ്മ ഉദയ് ആണ് ചിത്രം നിർമിക്കുന്നത്.

Leave A Reply