കാപ്പിക്കുരു മോഷ്ടിച്ച കേസിൽ രണ്ടുപേർകൂടി പിടിയിൽ

വണ്ടിപ്പെരിയാർ: സർക്കാർ പച്ചക്കറി തോട്ടത്തിലെ ഗോഡൗണിൽനിന്ന് കാപ്പിക്കുരു മോഷ്ടിച്ച കേസിൽ തോട്ടത്തിലെ സെക്യൂരിറ്റി ജീവനക്കാൻ ഉൾപ്പെടെ രണ്ടു പേർകൂടി പൊലീസ് പിടിയിലായി. സുരക്ഷാ ജീവനക്കാരൻ ചീന്തലാർ സ്വദേശി ടി.മരിയദാസ് (60), 62- മൈൽ വക്കച്ചൻ കോളനിയിൽ ശിവ (34) എന്നിവരെയാണ് വണ്ടിപ്പെരിയാർ എസ്എച്ച്ഒ കെ.ഹേമന്ദ്.

എസ്ഐ ഡി. രാധാകൃഷ്ണപിളള എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ ദിവസം 62- മൈൽ വക്കച്ചൻ കോളനിയിൽ രമേഷിനെ (44) അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിച്ച 160 കിലോഗ്രാം കാപ്പിക്കുരു കുമളിയിലെ ഒരു സ്ഥാപനത്തിൽ വിൽപന നടത്തിയത് കണ്ടെത്തിയിരുന്നു.

Leave A Reply