കുട്ടനാട്: പതിന്നാലുകാരനെ പീഡിപ്പിച്ച കേസിൽ 42 വയസ്സുകാരന് 21 വർഷം കഠിന തടവ്. തകഴി മഠത്തിൽചിറ വീട്ടിൽ എം. രാജേഷിനെയാണ് ആലപ്പുഴ സ്പെഷൽ കോടതി ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്. 75,000 രൂപ പിഴയും അടയ്ക്കണം. 2018 ലാണ് സംഭവം. പിഴത്തുകയിൽ 50,000 രൂപ കുട്ടിക്ക് നൽകണം. ശിക്ഷ ഒരുമിച്ച് 15 വർഷം അനുഭവിച്ചാൽ മതി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ, അഡ്വ. രോഹിത് തങ്കച്ചൻ എന്നിവർ ഹാജരായി.
