സൗദിയിലെ നജ്‌റാൻ മേഖലയിൽ മഴ മുന്നറിയിപ്പ്

നജ്‌റാൻ: സൗദിയിലെ നജ്‌റാൻ മേഖലയിൽ മഴ മുന്നറിയിപ്പ്. ഒപ്പം കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നാണ് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നജ്‌റാൻ നഗരത്തിലും താർ, ഹബ്ബോണ ഗവർണറേറ്റുകളിലും മഴ വ്യാപിക്കും. രാത്രി ഒമ്പത് മണി വരെ സ്ഥിതി തുടരുമെന്ന് കേന്ദ്രം സൂചിപ്പിച്ചു.

അതേസമയം സൗദിയിലെ  ചില നഗരങ്ങളിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനില നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി വെളിപ്പെടുത്തി.

Leave A Reply