ജലസേചനവകുപ്പ് സ്ഥാപിച്ച പൈപ്പുകൾ മോഷ്ടിച്ചയാൾ പിടിയിൽ

പത്തനംതിട്ട: വാട്ടർ അതോറിറ്റി ഡിവിഷനിൽപ്പെട്ട പെരുനാട് മാമ്പാറ മുരുപ്പേൽ ഭാഗത്ത് സ്ഥാപിച്ചിരുന്ന 220 മീറ്റർ ഇരുമ്പ് പൈപ്പുകൾ മോഷ്ടിച്ച കേസിലെ  പ്രതി അറസ്റ്റിൽ. പെരുനാട് കിഴക്കേ മാമ്പാറ മുരുപ്പേൽ അദ്വൈത് റെജിയെ (30)യാണ് പെരുനാട് പോലീസ് പിടികൂടിയത്.  വാട്ടർ അതോറിറ്റിക്ക് 52,623 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം മാമ്പാറ മുരുപ്പേൽ പ്രദേശത്ത്, വകുപ്പ് 20 വർഷം മുമ്പ് സ്ഥാപിച്ചതും ഇപ്പോൾ ഉപയോഗത്തിലില്ലാത്തതുമായ 40 മില്ലിമീറ്റർ കനമുള്ള പൈപ്പുകളാണ്  ഇയാൾ മോഷ്ടിച്ചു പെട്ടി ഓട്ടോയിൽ കടത്തിക്കൊണ്ട് പോയത്. അസിസ്റ്റന്‍റ് എഞ്ചിനീയർ കൊട്ടാരക്കര കുളക്കട മാവടി പൂവറ്റൂർ പടിഞ്ഞാറ് പ്രീതിഭവനിൽ അനിൽ കുമാർ ബുധനാഴ്ച്ച സ്റ്റേഷനിലെത്തി വിവരം പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ  കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്നുതന്നെ പ്രതിയെ മാമ്പാറയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു

Leave A Reply