നേഴ്‌സ് വേഷത്തില്‍ ആശുപത്രിയില്‍ കയറി, സുഹൃത്തിന്റെ ഭാര്യയെ കൊല്ലാന്‍ ശ്രമം; യുവതി അറസ്റ്റില്‍

പത്തനംതിട്ട: ആശുപത്രിയിൽ പ്രസവശേഷം ചികിത്സയിൽ ഉണ്ടായിരുന്ന യുവതിയെ സിറിഞ്ച് ഉപയോഗിച്ച് ശരീരത്തിൽ വായു കയറ്റി കൊല്ലാൻ ശ്രമം. തിരുവല്ല പരുമല സെൻറ് ഗ്രിഗോറിയസ് ആശുപത്രിയിലാണ് സംഭവം. കൊലപാതക ശ്രമം നടത്തിയ നേഴ്സ് വേഷം ധരിച്ച് എത്തിയ യുവതിയെ തിരുവല്ല പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂന്ന് വട്ടം യുവതിയുടെ കയ്യിൽ കുത്തിവെച്ചു. ശരീരത്തിൽ വായു കയറ്റി കൊല്ലാനാണ് ശ്രമം നടത്തിയത്. വെയിൽ കിട്ടാത്തതുമൂലം മാംസത്തിലാണ് കുത്തി വെപ്പ് നടത്തിയത്. ഇക്കാരണത്താൽ യുവതിയുടെ ജീവന് ആപത്ത് സംഭവിച്ചില്ല. സംശയം തോന്നിയ യുവതി ബഹളം വയ്ക്കുകയായിരുന്നു.

ആശുപത്രി അധികൃതർ ഉടൻതന്നെ പുളിക്കിഴ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് എത്തുന്ന സമയം വരെ പ്രതിയായ യുവതിയെ ആശുപത്രി അധികൃതർ തടഞ്ഞുവച്ചു. പ്രസവിച്ചു കിടന്ന യുവതിയുടെ ഭർത്താവിൻറെ പരിചയക്കാരിയാണ് കൊലപാതക ശ്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.യുവതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

Leave A Reply