ഓ​ണം: റേ​ഷ​ൻ ക​ട​ക​ൾ 27, 28 തീ​യ​തി​ക​ളി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 27, 28 ദി​വ​സ​ങ്ങ​ളി​ൽ റേ​ഷ​ൻ​ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. 29, 30, 31 തീ​യ​തി​ക​ൾ റേ​ഷ​ൻ ക​ട​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു.

ഓ​ണ​ത്തി​ന് വെ​ള്ള​കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് നി​ല​വി​ലു​ള്ള ര​ണ്ടു കി​ലോ അ​രി​ക്കു​പു​റ​മേ അ​ഞ്ചു കി​ലോ അ​രി​കൂ​ടി 10 രൂ​പ 90 പൈ​സ നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യും. നീ​ല കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് അ​ധി​ക വി​ഹി​ത​മാ​യി അ​ഞ്ചു കി​ലോ അ​രി 10 രൂ​പ 90 പൈ​സ നി​ര​ക്കി​ലും വി​ത​ര​ണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

ഓ​ഗ​സ്റ്റി​ൽ റേ​ഷ​ൻ പോ​ളി​സി അ​നു​സ​രി​ച്ച് റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ​യു​ള്ള അ​രി​യു​ടെ വി​ത​ര​ണം 70 :30 എ​ന്ന രീ​തി​യി​ലാ​ണ്. 70 ശ​ത​മാ​നം പു​ഴു​ക്ക​ല​രി​യും 30 ശ​ത​മാ​നം പ​ച്ച​രി എ​ന്ന നി​ല​യി​ലു​മാ​ണ് ക്ര​മീ​ക​രി​ച്ചിരിക്കുന്നത്.

Leave A Reply