ബേക്കറിയിൽ ദുർഗന്ധം വമിക്കുന്ന 33 ട്രേ ചീമുട്ട; ആരോഗ്യ വിഭാഗം നശിപ്പിച്ചു

പെരിന്തൽമണ്ണ: ഭക്ഷ്യോപയോഗത്തിനായി ബേക്കറിയിൽ സൂക്ഷിച്ച വസ്തുക്കൾ നഗരസഭ ആരോഗ്യ വിഭാഗം പരിശോധിച്ചപ്പോൾ കണ്ടത് 33 ട്രേ നിറയെ ചീമുട്ട. ദുർഗന്ധം വമിക്കുന്ന മുട്ടകൾ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു നശിപ്പിച്ചു. മുനിസിപ്പൽ ആക്ട് പ്രകാരം പിഴ, പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി ജി. മിത്രൻ അറിയിച്ചു.  ബേക്കറി പൂട്ടാതിരിക്കാൻ 24 മണിക്കൂറിനകം കാരണം ബോധിപ്പിക്കാൻ ഉടമക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

Leave A Reply