അടൂർ ഭാസിക്കെതിരായ കെപിഎസി ലളിതയുടെ ആരോപണങ്ങൾ തള്ളി കവി‌യൂർ പൊന്നമ്മ

കൊച്ചി : അന്തരിച്ച നടൻ അടൂർ ഭാസിയിൽ നിന്നും ഒട്ടേറെ മോശം അനുഭവങ്ങൾ ഉണ്ടായെന്നും താത്പര്യത്തിന് വഴങ്ങാത്തതിനാൽ തന്നെ നിരവധി സിനിമകളിൽ നിന്ന് ഒഴിവാക്കിയെന്നുമുള്ള കെപിഎസി ലളിതയുടെ ആരോപണങ്ങൾ തള്ളി കവി‌യൂർ പൊന്നമ്മ രംഗത്ത്. ലളിതയുടെ ആരോപണം വിശ്വസിക്കില്ല.

അങ്ങേര് പാവം മനുഷ്യനാ. അങ്ങേരെക്കൊണ്ട് അതൊന്നും പറ്റില്ല. ഞാൻ വിശ്വസിക്കില്ല. അങ്ങേർക്ക് അതൊന്നും പറ്റില്ല എന്നത് ഇൻഡസ്ട്രി മുഴുവൻ അറിയുന്ന കാര്യമാണ്. പിന്നെ എങ്ങനാണ് നമ്മളത് വിശ്വസിക്കുക. എനിക്കറിയില്ല എന്നു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കവി‌യൂർ പൊന്നമ്മ പ്രതികരിച്ചു.

Leave A Reply