കുടുംബക്കാര്‍ ഉപേക്ഷിച്ചു, നോക്കാന്‍ ആരുമില്ല!! വാർത്തകളിലെ സത്യാവസ്ഥ തുറന്നു പറഞ്ഞ് കവിയൂര്‍ പൊന്നമ്മ

മലയാള സിനിമയിലെ അമ്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടിയാണ് കവിയൂർ പൊന്നമ്മ. സിനിമയിൽ നിന്നും മാറി നിൽക്കുന്ന താരത്തെ ഇപ്പോൾ നോക്കാൻ ആരുമില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന സമൂഹമാധ്യമങ്ങളിലെ വാർത്ത വ്യാജമാണെന്നും ഒരു പണിയുമില്ലാത്ത ആളുകളാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണ് കവിയൂർ പൊന്നമ്മ.

തന്റെ ഇളയസഹോദരനും കുടുംബത്തിനുമൊപ്പമാണ് വർഷങ്ങളായി താമസിക്കുന്നതെന്നും അവരാണ് തന്റെ കാര്യങ്ങൾ നോക്കുന്നതെന്നും കവിയൂർ പൊന്നമ്മ ഒരു മാധ്യമത്തോട് പങ്കുവച്ചു. ‘ഒരു പണിയുമില്ലാത്ത കുറേ ആളുകൾ, അവരോട് എന്തു പറയാൻ. സന്തോഷത്തോടെ പോകുന്നു. ’–കവിയൂർ പൊന്നമ്മ കൂട്ടിച്ചേർത്തു.

വടക്കൻ പറവൂര്‍ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലാണ് കവിയൂർ പൊന്നമ്മ ഇപ്പോൾ.

Leave A Reply