മുതലയുടെ ആക്രമണത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം

സാന്‍ ജോസ്: ഫുട്‌ബോള്‍ ടീമംഗമായ 29കാരന് മുതലയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. ജീസസ് ആല്‍ബര്‍ട്ടോ ലോപ്പസ് ഓര്‍ട്ടിസ് എന്ന യുവാവ് ആണ് കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോസ്റ്റ റിക്കയിലെ സാന്താക്രൂസിന് സമീപമുള്ള കനാസ് നദിയിലാണ് അപകടം നടന്നത്. യുവാവിന്‍റെ ശരീരഭാഗങ്ങള്‍ മുതല കടിച്ചെടുത്തുകൊണ്ട് നീന്തുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

നദിക്ക് സമീപമുള്ള പാലത്തില്‍ നിന്നും ഓര്‍ട്ടിസ് നദിയിലേക്ക് ചാടുകയായിരുന്നു. നദിയില്‍ അക്രമണകാരികളായ മുതലകളുളള കാര്യം യുവാവിന് അറിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Leave A Reply