ഓസ്ട്രേലിയന്‍ ഓപ്പണ്‍: പി.വി സിന്ധു പുറത്ത്

സിഡ്‌നി: രണ്ട് തവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ പി.വി സിന്ധു ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഫൈനലില്‍ കാണാതെ പുറത്തായി. വെള്ളിയാഴ്ച നടന്ന വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക 12-ാം നമ്പര്‍ താരം അമേരിക്കയുടെ ബെയ്വെന്‍ ഷാങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റു.

39 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 12-21, 17-21 എന്ന സ്‌കോറിനായിരുന്നു സിന്ധു കീഴടങ്ങിയത്. 33 കാരിയായ ചൈനീസ് വംശജയായ അമേരിക്കന്‍ താരത്തിനെതിരെ മുമ്പ് 10 തവണ ഏറ്റുമുട്ടിയപ്പോള്‍ ആറ് തവണയും ജയം സിന്ധുവിനൊപ്പം നിന്നു. പക്ഷേ ഇത്തവണ ഭാഗ്യം സിന്ധുവിനെ തുണച്ചില്ല. ക്വാര്‍ട്ടറില്‍ ഷാങ്ങില്‍ നിന്ന് കടുത്ത പോരാട്ടമാണ് സിന്ധു നേരിട്ടത്.

Leave A Reply