ഒരു സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുൽ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ലെന്ന് അനിൽ ആന്റണി
ന്യൂഡൽഹി: ഒരു സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുൽ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ലെന്നും രാഹുൽ തെറ്റ് ചെയ്തിട്ടില്ല എന്നല്ല ഇതിനർഥമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി അനിൽ ആന്റണി.
രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് പ്രതിപക്ഷത്തുള്ള പാർട്ടികൾ അവർക്ക് അനുകൂലമായ വിധി വരുമ്പോൾ കോടതികളെ പുകഴ്ത്തുകയാണെന്ന് അനിൽ പറഞ്ഞു.
ഇന്ത്യൻ ഭരണഘടനക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ജനാധിപത്യ പ്രസ്ഥാനമാണ് ഭാരതീയ ജനതാ പാർട്ടി . ഇന്ത്യയിലെ എല്ലാ നീതിന്യായ വ്യവസ്ഥകളെയും നമ്മൾ ബഹുമാനിക്കുന്നു. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളെയും ബഹുമാനിക്കുന്നു. അതിൽ പ്രതികൂലമോ അനുകൂലമോ ആയ സാഹചര്യങ്ങൾക്കു പ്രസക്തിയില്ലെന്നും അനിൽ ആന്റണി പറഞ്ഞു.