അരജന്റീനന്‍ യുവതാരം അലെഹോ വെലിസിനെ സ്വന്തമാക്കി സ്പര്‍സ്

19കാരനായ അരജന്റീനന്‍ യുവതാരം അലെഹോ വെലിസിനെ ടോട്ടനം സ്വന്തമാക്കി. ടോട്ടന്‍ഹാമും അര്‍ജന്റീനന്‍ ക്ലബായ റൊസാരിയോ സെന്‍ട്രലും തമ്മില്‍ കരാര്‍ ധാരണയിലെത്തി എന്ന് ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചു. സ്പര്‍സ് നല്‍കിയ 15 ദശലക്ഷം യൂറോ ബിഡ് അര്‍ജന്റീനിയന്‍ പ്രൈമറ ഡിവിഷന്‍ സൈഡ് സ്വീകരിച്ചു. വെലിസിന്റെ മെഡിക്കല്‍ അടുത്ത ദിവസങ്ങളില്‍ നടക്കും.

അതിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം വരും. 2027-28 കാമ്‌ബെയ്നിന്റെ അവസാനം വരെ നീണ്ടു നില്‍ക്കുന്ന കരാര്‍ വെലിസ് സ്പര്‍സില്‍ ഒപ്പിടും. 2022-23 അര്‍ജന്റീന പ്രൈമറ ഡിവിഷനില്‍ 23 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളും ഒരു അസിസ്റ്റും വെലിസ് നേടിയിരുന്നു. അണ്ടര്‍ 20 അര്‍ജന്റീന ദേശീയ ടീമിനായി ഒമ്ബത് മത്സരങ്ങള്‍ കളിച്ച അദ്ദേഹം നാലു ഗോളുകളും നേടി. ഈ സീസണില്‍ തന്നെ സ്പര്‍സിന്റെ ഫസ്റ്റ് ടീമിനൊപ്പം വെലിസ് പ്രവര്‍ത്തിക്കും എന്നാണ് സൂചനകള്‍.

Leave A Reply