തെക്കുംകര – മണലിത്തറ വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്നതിന് 50 ലക്ഷം അനുവദിച്ചു

തെക്കുംകര – മണലിത്തറ ഗ്രൂപ്പ് വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാനത്ത് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പട്ടികയിൽ തലപ്പിള്ളി താലൂക്കിലെ തെക്കുംകര – മണലിത്തറ വില്ലേജ് ഓഫീസിനെയും ഉൾപ്പെടുത്തി. തെക്കുംകര – മണലിത്തറ ഗ്രൂപ്പ് വില്ലേജ് ഓഫീസിനെ സ്മാർട്ട് വില്ലേജ് ഓഫീസാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ റവന്യൂ വകുപ്പ് മന്ത്രി കെ രാജന് കത്ത് നൽകിയിരുന്നു. പുതുതായി 60 സ്മാർട്ട് വില്ലേജ് ഓഫീസുകൾക്കായി 30 കോടി രൂപയാണ് അനുവദിച്ചത്.

Leave A Reply