മണിപ്പൂരില്‍ അക്രമികള്‍ സുരക്ഷാസേനയുടെ ആസ്ഥാനത്ത് അതിക്രമിച്ച്‌ കയറി ആയുധങ്ങള്‍ കടത്തി

മണിപ്പൂരില്‍ അക്രമികള്‍ സുരക്ഷാസേനയുടെ ആസ്ഥാനത്ത് അതിക്രമിച്ച്‌ കടന്ന് തോക്കുകളും ഗ്രനേഡുകളുമടക്കം ആയുധങ്ങള്‍ കടത്തി. ബിഷ്ണുപൂര്‍ ജില്ലയിലെ നരന്‍സീനയില്‍ സ്ഥിതി ചെയ്യുന്ന രണ്ടാം ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ (ഐആര്‍ബി) ആസ്ഥാനത്താണ്.

പോലീസിന്റെ ആയുധപ്പുരയില്‍ നിന്ന് അക്രമകാരികള്‍ എകെ, ഖട്ടക് സീരിസുകളിലുള്ള റൈഫിളുകളും 19,000 ബുള്ളറ്റുകളും തട്ടിയെടുത്തതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

വിവിധ റേഞ്ചുകളിലുള്ള 19,000-ലധികം റൗണ്ട് ബുള്ളറ്റുകള്‍, ഒരു എകെ സീരിസ് റൈഫിള്‍, മൂന്ന് ഖട്ടക് റൈഫിളുകള്‍, 195 സെല്‍ഫ് ലോഡിങ് റൈഫിളുകള്‍, അഞ്ച് എം പി-5 തോക്കുകള്‍, 16, 9 എംഎം പിസ്റ്റളുകള്‍, 25 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, 21 കാര്‍ബൈനുകള്‍, 124 ഹാന്‍ഡ് ഗ്രനേഡുകളും എന്നിവ അക്രമികള്‍ കടത്തിക്കൊണ്ട് പോയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave A Reply