ജിംനേഷ്യത്തിൽ പരിശീലനത്തിന് എത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 11 വർഷം തടവും രണ്ട് ലക്ഷം പിഴയും

ആലപ്പുഴ: ജിംനേഷ്യത്തിൽ പരിശീലനത്തിന് ചെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 11 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.  ചേർത്തല കടക്കരപ്പള്ളി പഞ്ചായത്ത് 9-ാം വാർഡിൽ ചില്ലത്ത് നിവർത്ത് വീട്ടിൽ മനേഷ് മോഹൻദാസിനെയാണ് (30) ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പട്ടണക്കാട് പൊലീസ് 2021ൽരജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. പൊന്നാംവെളിയിലുള്ള ജിംനേഷ്യത്തിൽ പരിശീലനത്തിന് വന്ന 16കാരിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു

Leave A Reply