മരക്കടവ്: 360 ഗ്രാം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കുറ്റ്യാടി മൊകേരി തരിപൊയിൽ വീട്ടിൽ ടി.പി.സായൂജ് (28), വൈത്തിരി കോട്ടപ്പടി പഴയേടത്ത് വീട്ടിൽ പ്രാഞ്ചി എന്ന ഫ്രാൻസിസ് (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് സ്പെഷൽ സ്ക്വാഡിലെ ഇൻസ്പെക്ടർ പി.ബി. ബിൽജിത്തും പാർട്ടിയും കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ പാർട്ടിയും സംയുക്തമായി പെരിക്കല്ലൂർ, മരക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. സായൂജിൽ നിന്നും 210 ഗ്രാം കഞ്ചാവും ഫ്രാൻസിസിൽ നിന്നും 150 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. കൽപറ്റ ടൗണിൽ വിദ്യാർഥികൾക്ക് കഞ്ചാവ് നൽകുന്ന സ്ഥിരം കുറ്റവാളിയാണ് ഫ്രാൻസിസ്.
