ലോക്സഭയില്‍ പ്രതിപക്ഷ എംപിയെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി വിവാദത്തിൽ

ന്യൂഡല്‍ഹി: ലോക്സഭയില്‍ ഡല്‍ഹി സര്‍വീസ് ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ, പ്രതിപക്ഷ എംപിയെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി വിവാദത്തില്‍.

പ്രതിപക്ഷ എംപിയോട് മിണ്ടാതിരിക്കണമെന്നും അല്ലാത്തപക്ഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സന്ദര്‍ശനത്തെ അഭിമുഖീകരിക്കണമെന്നുമായിരുന്നു മീനാക്ഷി ലേഖിയുടെ പരാമര്‍ശം.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് മന്ത്രിയുടെ പരാമര്‍ശമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

ഡല്‍ഹി സര്‍വീസ് ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം കടുത്ത എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇതിനിടെയായിരുന്നു മന്ത്രിയുടെ ‘ഭീഷണി’പ്പെടുത്തല്‍.

 

Leave A Reply