കരുമാല്ലൂർ: അശരണരും വാർധക്യ സഹജ രോഗപീഡകൾ കൊണ്ട് പ്രയാസത്തിലായവരുമായ വയോ ദമ്പതികളുടെ സംരക്ഷണം ഏറ്റെടുത്ത് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ്. പെരുമ്പാവൂർ കണ്ടന്തറയിൽ താമസിക്കുന്ന മുഹമ്മദ് (85), ഭാര്യ ബീവി (75) എന്നിവരെയാണ് ട്രസ്റ്റ് ഏറ്റെടുത്തത്. മുഹമ്മദ് കിടപ്പു രോഗിയാണ്. ഭാര്യ ബീവി പ്രമേഹം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടവരുമാണ്. അതുകൊണ്ട് തന്നെ കിടപ്പുരോഗിയായ ഭർത്താവിനെ പരിചരിക്കാൻ ബീവിക്ക് സാധിക്കുന്നില്ല. കിടപ്പുരോഗിയായ മുഹമ്മദിന്റെ ശരീരത്തിലെ വ്രണങ്ങളിൽ ഉറുമ്പ് അരിക്കുന്ന അവസ്ഥയായിരുന്നു.
ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കി വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ് ഇവരെ ഉടനെ തന്നെ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും സ്ഥാപനത്തിൽ എത്തിച്ചത്. വൃദ്ധസദനത്തിൽ പ്രവേശിപ്പിച്ച ഉടൻ ഇവർക്ക് ആവശ്യമായ പരിചരണവും ചികിത്സയും നൽകി. നിലവിൽ ട്രസ്റ്റിന് കീഴിലെ വൃദ്ധസദനത്തിൽ ആണ് ഇരുവരും ഇപ്പോഴുള്ളത്.