മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് സെപ്റ്റംബര്‍ നാലിലേക്ക് മാറ്റി

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് സെപ്റ്റംബര്‍ നാലിലേക്ക് മാറ്റി.
സിസോദിയ നേരത്തേ സമര്‍പ്പിച്ച ജാമ്യഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയും പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയച്ചത്.
കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്ന ഭാര്യയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സിസോദിയ ഹര്‍ജി നല്‍കിയത്. 

എന്നാല്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് സിസോദിയയുടെ ഭാര്യയുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വിലയിരുത്തുകയും തുടര്‍ന്ന് ഇടക്കാല ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റുകയുമായിരുന്നു.

Leave A Reply