കഴക്കൂട്ടം: മദ്യലഹരിയിൽ യുവാവിന്റെ തലക്കടിച്ച് പരിക്കേൽപിച്ച പ്രതി പിടിയിൽ. തുമ്പ സ്വദേശി നിയാസിനെയാണ് തുമ്പ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 28ന് വൈകീട്ട് 6.30ഓടെ കഴക്കൂട്ടം യു.എസ്.ടി ഗ്ലോബലിന് സമീപമുള്ള ബാറിൽ മദ്യപിച്ച നിയാസ് അവിടെവച്ച് മറ്റൊരാളുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് അയാളുടെ തലക്കടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു.സി.സി.ടി.വിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളിയാണ് നിയാസ്. സൈബർ സബ് ഡിവിഷൻ അസിസ്റ്റൻറ് കമീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ തുമ്പ എസ്.എച്ച്.ഒ ശിവകുമാർ എസ്.ഐമാരായ ദിനേശ്, സുരേഷ്, സി.പി.ഒ സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
