പോക്സോ കേസിൽ അറസ്റ്റ്

റാന്നി പെരുനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയയാൾ അറസ്റ്റിൽ. കൂനംകര മന്ദപ്പുഴ ചരിവുകാലായിൽ ഗോപകുമാറിനെയാണ് (43) പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ മാസം 30ന് ഉച്ചയ്ക്കാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഗോപകുമാർ മടിയിൽ പിടിച്ചിരുത്തി ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കുട്ടിയുടെ വീട്ടിലെത്തി അന്വേഷിച്ച് മൊഴിയെടുക്കുകയും കേസെടുക്കുകയുമായിരുന്നു. കുട്ടിയുടെ മൊഴി കോടതിയും രേഖപ്പെടുത്തി. ഇൻസ്പെക്ടർ യു.രാജീവ്കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ വിജയൻ തമ്പിയാണ് അന്വേഷണം നടത്തിയത്.

Leave A Reply