കോൺക്രീറ്റ് മിക്സറിനുള്ളിൽ കുടുങ്ങി യുവാവിന്റ കൈ അറ്റു

കോ​വ​ളം: വി​ഴി​ഞ്ഞ​ത്ത് കോ​ൺ​ക്രീ​റ്റ് മി​ക്സ​റി​നു​ള്ളി​ൽ കു​ടു​ങ്ങി യു​വാ​വി​ന്റ കൈ ​അ​റ്റു. അ​പ​ക​ട​സ്ഥ​ല​ത്ത് ഡോ​ക്ട​റെ എ​ത്തി​ച്ച് അ​റ്റു​തൂ​ങ്ങി​യ കൈ ​മു​റി​ച്ചു​മാ​റ്റി യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര പ​ഴ​യ​ക​ട ഹ​രി​ജ​ൻ കോ​ള​നി സ്വ​ദേ​ശി മ​നു എ​ന്ന അ​രു​ണി​ന്‍റെ (31) വ​ല​തു​കൈ​യാ​ണ് കോ​ൺ​ക്രീ​റ്റ് മി​ക്സ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 4.30 ഓ​ടെ​ വെ​ങ്ങാ​നൂ​ർ ഡി​വി​ഷ​നി​ലെ വി​ഴി​ഞ്ഞം എ​ൽ.​പി സ്കൂ​ളി​ന് പി​റ​കി​ലെ തോ​ട്ടി​ൻ​ക​ര കാ​വു​വി​ളാ​ക​ത്ത് റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന പ​ണി​ക്കി​ടെ​യാ​ണ് അ​പ​ക​ടം സംഭവിച്ചത്. പ​ണി ക​ഴി​ഞ്ഞ് കോ​ൺ​ക്രീ​റ്റ് മി​ക്സ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ചെ​യി​ൻ ക​റ​ങ്ങി മി​ക്സ​ർ മെ​ഷീ​നി​നു​ള്ളി​ൽ കൈ ​കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.മു​ട്ടി​ന് മു​ക​ളി​ൽ​വ​രെ ച​ത​ഞ്ഞ​ര​ഞ്ഞ മ​നു​വി​ന്റെ കൈ ​അ​റ്റു​തൂ​ങ്ങി. വി​വ​ര​മ​റി​ഞ്ഞ് വി​ഴി​ഞ്ഞം പൊ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും കൈ ​പു​റ​ത്തെ​ടു​ക്കാൻ സാധിച്ചില്ല. തു​ട​ർ​ന്ന് വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ​നി​ന്ന് ഡോ​ക്ട​റെ സ്ഥ​ല​ത്തെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം ഏ​റെ നേരത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ മി​ക്സ​റി​ൽ കു​ടു​ങ്ങി അ​റ്റു​തൂ​ങ്ങി​ക്കി​ട​ന്ന കൈ​യു​ടെ തൊ​ലി മു​റി​ച്ചു​മാ​റ്റിയത്. ഉടൻ തന്നെ  യു​വാ​വി​നെ ആം​ബു​ല​ൻ​സി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Leave A Reply