എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

തൃപ്പൂണിത്തുറ: 10 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കല്പറമ്പിൽ വിതയത്തിൽ അലക്‌സ് (25), അരിപ്പാലം നരേപറമ്പിൽ വില്യംസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി നടന്ന പരിശോധനയിൽ എസ്.ഐമാരായ കെ. പ്രദീപ്, വി.ആർ. രേഷ്മ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പോൾ മൈക്കിൾ, ബൈജു, പ്രവീണ്, സിവിൽ പൊലീസർമാരായ ബേസിൽ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave A Reply