നേരേകടവ്-മാക്കേകടവ് പാലം: ഇരുകരകൾ എന്നുതൊടും

വൈക്കം : നാടിന്റെ വികസനം സാധ്യമാകുന്നത് പാലങ്ങളും മികച്ച റോഡുകളും വരുമ്പോഴാണ്. നേരേകടവ്-മാക്കേകടവ് പാലം യാഥാർഥ്യമായാൽ വൈക്കത്തിന്റെ വികസനംതന്നെ മാറുമെന്ന് ഉറപ്പാണ്. നിമിഷനേരംകൊണ്ട് തൈക്കാട്ടുശേരിവഴി ദേശീയപാതയിലെത്താം. വൈക്കത്തുനിന്ന്‌ എറണാകുളത്തേക്കും ആലപ്പുഴയിലേക്കുമുള്ള ദൂരം കുറയും.

യുവതീയുവാക്കൾക്ക് തൊഴിലിടങ്ങളിൽ പോയിവരാൻ എളുപ്പം അങ്ങനെ നിരവധി സാധ്യതകളാണ് പാലം ഉയർന്നാൽ ഇവിടെയുള്ളത്. രാഷ്ട്രീയംമറന്ന് എല്ലാവരും ഒരുമിച്ചുനിന്നാണ് പാലത്തിന്റെ നിർമാണം ഉടനെ പൂർത്തിയാക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.

Leave A Reply