10, 12 വയസുള്ള സഹോദരിമാര്‍ക്ക് ക്രൂരലൈംഗിക പീഡനം: മുന്‍ സൈനികന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ക്ക് നേരെ ക്രൂരലൈംഗിക പീഡനം. പത്തും പന്ത്രണ്ടും വയസുള്ള വിദ്യാര്‍ഥികളെയാണ് മുൻ സൈനികൻ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ സൈനികന്‍ പൂവാര്‍ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു.പൂവാറിലെ ഒരു സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. വനിതാശിശുവികസന വകുപ്പില്‍ നിന്നുള്ള കൗണ്‍സിലര്‍ സ്‌കൂളിലെ കുട്ടികളുമായി സംസാരിക്കുന്നതിനിടെയാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂത്തകുട്ടി പീഡനവിവരം കൗണ്‍സിലറോട് പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വ്യക്തതവരുത്തനായി ഇളയകുട്ടിയുമായി കൗണ്‍സിലര്‍ സംസാരിച്ചിരുന്നു. അപ്പോഴാണ് ഈ കുട്ടിയും പീഡനത്തിന് ഇരയായ വിവരം പുറത്തുവരുന്നത്. തുടർന്ന് സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. അവര്‍ വിവരം പൂവാര്‍ പൊലീസിനെ അറിയിച്ചു.തുടർന്ന് മുന്‍ സൈനികനായ ഷാജിയെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.

Leave A Reply