കലാപം തുടരുന്നു; നൂഹിലെ പോലീസ് മേധാവി വരുൺ സിംഗ്ലയെ സ്ഥലം മാറ്റി

ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിലെ പോലീസ് മേധാവി വരുൺ സിംഗ്ലയെ സ്ഥലം മാറ്റി. പ്രദേശത്ത് കഴിഞ്ഞ അഞ്ചുദിവസമായി തുടരുന്ന കലാപം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലാണ് നടപടി.

ഭവാനി ജില്ലയിലേക്കാണ് സ്ഥലംമാറ്റം. വർഗീയ സംഘർഷം നടക്കുമ്പോൾ അവധിയിലായിരുന്ന വരുൺ സിംഗ്ലക്ക് പകരം പോലീസ് സൂപ്രണ്ടായിരുന്ന നരേന്ദ്ര ബിജാർണിയക്ക് തന്നെയാണ് പുതിയ ചുമതല.

വ്യാഴാഴ്ച നൂഹിൽ കർഫ്യൂ ഇളവ് നിലവിൽവന്നിട്ടുണ്ട്. കലാപം അതിർത്തിവരെയെത്തിയതോടെ ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി സർക്കാരുകൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചു.

Leave A Reply