കനത്ത മഴ; കേദാർനാഥ് യാത്ര നിർത്തിവച്ചു, വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നിരവധി പേരെ കാണാതായി
ന്യൂഡൽഹി: കനത്ത മഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് യാത്ര നിർത്തിവെച്ചു.
കേദാര്‍നാഥ് യാത്ര പാതയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നിരവധി പേരെ കാണാതായി. ഗൗരികുണ്ഡിന് സമീപം വ്യാഴാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ 19 പേരെയാണ് കാണാതായത്.
ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ഗൗരികുണ്ഡിന് സമീപം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇതോടെ കേദാർനാഥ് യാത്ര നിർത്തിവച്ചു.