കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​ഗദീ​ഷ് ടൈ​റ്റ്‌​ല​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം

ന്യൂ​ഡ​ൽ​ഹി:  കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​ഗ​ദീ​ഷ് ടൈ​റ്റ്‌​ല​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച് ഡ​ൽ​ഹി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി. 1984-ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാണ് ജാമ്യം ലഭിച്ചത്.

ജ​സ്റ്റീ​സ് വി​കാ​സ് ധു​ളി​ന്‍റെ ബെ​ഞ്ച് ടൈ​റ്റ്ല​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ലെ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​വും കോ​ട​തി ടൈ​റ്റ്ല​ർ​ക്ക് ന​ൽ​കി. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ജാ​മ്യ​ത്തു​ക കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന ഉ​പാ​ധി​യി​ന്മേ​ലാ​ണ് ജാമ്യം.

നേ​ര​ത്തെ, കേ​സി​ന്‍റെ വി​ചാ​ര​ണ​യ്ക്കാ​യി ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ട്ടി ഡ​ൽ​ഹി ചീ​ഫ് മെ​ട്രോ​പൊ​ലീ​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ടൈ​റ്റ്‌​ല​ർ​ക്ക് സ​മ​ൻ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ടൈ​റ്റ്‌​ല​ർ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

Leave A Reply