വെള്ളത്തിൽ നിന്നുമുള്ള അലർജി തടയാൻ

ഫാക്ടറികളിൽ നിന്നും വമിക്കുന്ന വിഷവാതകം നമുക്ക് കാണാൻ കഴിയുമെങ്കിലും ജലമലിനീകരണം നമുക്കൊരിക്കലും അനായാസം തിരിച്ചറിയാനാവില്ല. പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളത്തിൽ ക്ലോറിൻ കലർന്നിട്ടുണ്ടാവും. ഇതൊരുതരം വിഷവസ്തുവാണ്. ചർമ്മത്തിലും ശ്വാസകോശങ്ങളിലും രോഗമുണ്ടാക്കും.

ക്ലോറിൻ കലർന്ന വെള്ളത്തിൽ കുളിച്ചാൽ ചർമ്മ സുഷിരത്തിൽ ക്ലോറിൻ അടിഞ്ഞുകൂടും. ഒപ്പം സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തി ചർമ്മത്തെ വരണ്ടതാക്കും. ഇത്തരം ചർമ്മത്തിൽ വിണ്ടു കീറലും ചുളിവുകളും ഉണ്ടാകും.

മലിനജലത്തിൽ അമിതമായി ബാക്ടീരിയ പെരുകാം. ചർമ്മത്തെ പരിരക്ഷിക്കാനായി ഫിൽറ്റേഡ് വെള്ളം കുടിക്കുന്നതാണ് ഉത്തമം. ഫിൽറ്റർ ചെയ്യുക വഴി വെള്ളത്തിൽ നിന്നും ക്ലോറിനും മറ്റ് ടോക്സിനുകളും പുറന്തള്ളപ്പെടും. സ്വിമ്മിംഗ് പൂളിൽ നീന്തുന്ന കാര്യത്തിലും ശ്രദ്ധ വേണം.

ഏറെ നേരം പൂളിൽ കുളിക്കാതിരിക്കുക. പൂളിലെ ജലത്തിൽ അമിതമായ അളവിൽ ക്ലോറിൻ ഉപയോഗിക്കുന്നതിനാലാണിത്. സ്വിമ്മിംഗിനു ശേഷം ശുദ്ധമായ വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിൽ കേടുപാടുകളുണ്ടാവുന്നത് തടയും. മലിനജലം ഉപയോഗിച്ചാൽ ചർമ്മ രോഗങ്ങളും ശ്വസന സംബന്ധമായ പ്രശ്നങ്ങളും ഹൈപ്പറ്റൈറ്റിസുമൊക്കെ ഉണ്ടാവും.

Leave A Reply