ജയ്പുര്‍: രാജസ്ഥാനിലെ ദുണ്‍ഗര്‍പൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി.
ബുധനാഴ്ചയാണ് നടുക്കുന്ന സംഭവമുണ്ടായത്. സംഭവത്തിൽ ഒരാള്‍ അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച കുട്ടി സ്‌കൂളിലേക്ക് പോകുന്ന വഴി കാറിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകുകയും സമീപത്തെ വനപ്രദേശത്ത് വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. മൂന്നുപേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ദൊവാരാ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഹേമന്ദ് ചൗഹാന്‍ പറഞ്ഞു.