ബയോമെഡിക്കല്‍ വിവര്‍ത്തന ഗവേഷണത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സമാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍റ് ടെക്നോളജി, കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബയോമെഡിക്കല്‍ വിവര്‍ത്തന ഗവേഷണം (ബയോമെഡിക്കല്‍ ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച്) എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് (ഓഗസ്റ്റ് 3, 4 തീയതികളില്‍) സംഘടിപ്പിച്ച ദ്വിദിന അന്തര്‍ദേശീയ കോണ്‍ഫറന്‍സ് സമാപിച്ചു.

സമാപന സമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍റ് ടെക്നോളജി ഡയറക്ടര്‍ പ്രൊഫ. സഞ്ജയ് ബെഹാരി, കേരള ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വറുഗ്ഗീസ്, കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം സ്പെഷ്യല്‍ ഓഫീസര്‍ ശ്രീ. സി. പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്‍റെ ഭാഗമായി നടന്ന പോസ്റ്റര്‍ മത്സരത്തില്‍ വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാലയില്‍ പ്രൊഫ. സലീം യൂസഫ് (സ്കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ്, മാക്മാസ്റ്റര്‍ യൂണിവേഴ്സിറ്റി, കാനഡ), പ്രൊഫ. ജയിംസ് സ്പുഡിച്ച് (പ്രൊഫസര്‍ ഓഫ് മെഡിസിന്‍, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി), ഡോ. മോഹനന്‍ കുന്നുമ്മല്‍ (വൈസ് ചാന്‍സലര്‍, കേരള ആരോഗ്യ സര്‍വ്വകലാശാല), പ്രസിദ്ധ സെല്ലുലാര്‍ ബയോളജിസ്റ്റും നോളജ് ട്രാന്‍സ്ലേഷന്‍ വിദഗദ്ധയുമായ ഡോ. അന്നമ്മ സ്പുഡിച്ച്, പ്രശസ്ത കാര്‍ഡിയാക്ക് സര്‍ജന്‍ ഡോ. എം.എസ് വല്യത്താന്‍, പ്രൊഫ. സഞ്ജീവ് ജയിന്‍ (സൈക്യാട്രി ഡിപ്പാര്‍ട്ട്മെന്‍റ് നിംഹാന്‍സ്), പ്രൊഫ. സഞ്ജീവ് മിശ്ര (വൈസ് ചാന്‍സലര്‍, യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, ഉത്തര്‍ പ്രദേശ്), പ്രൊഫ. അമിതാഭ് ബന്ദോപാദ്ധ്യായ് (ഐ.ഐ.ടി, കാണ്‍പൂര്‍), പ്രൊഫ. അനുരാഗ് അഗര്‍വാള്‍ (മുന്‍ ഡയറക്ടര്‍, സി.എസ്.ഐ.ആര്‍ – ഐ.ജി.ഐ.ബി, ന്യൂഡല്‍ഹി), ഡോ. വിനോദ് സ്കറിയ (സയന്‍റിസ്റ്റ്, സി.എസ്.ഐ.ആര്‍- ഐ.ജി.ഐ.ബി, ന്യൂ ഡല്‍ഹി), ശ്രീ. ബാലഗോപാല്‍ ചന്ദ്രശേഖര്‍ (ടെറുമോ പെന്‍പോള്‍), ഡോ. യു. സി ജലീല്‍ (പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ്, ഒഎസ്പിഎഫ്-എന്‍ഐഎഎസ്), പ്രൊഫ. റോയ് ജോസഫ് (ഡീന്‍, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്), ഡോ. പി. എസ് ഇന്ദു (പ്രൊഫ. കമ്മ്യൂണിറ്റി മെഡിസിന്‍), പ്രൊഫ. ഹരികൃഷ്ണ വര്‍മ്മ (ബയോമെഡിക്കല്‍ ടെക്നോളജി വിങ്ങ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്), ശ്രീ. ഗുരുസ്വാമി. കെ (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, ബി.പി.എല്‍, മെഡിക്കല്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്), പ്രൊഫ. വി.കെ. അജിത്ത് കുമാര്‍ (കാര്‍ഡിയോളജിസ്റ്റ്, ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍റ് ടെക്നോളജി), ഡോ. ശ്രീജിത്ത് പി.എസ് (റിസര്‍ച്ച് സയന്‍റിസ്റ്റ്, എം.ആര്‍.യു ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം), ശ്രീ. മനോജ്. എ (വൈസ് പ്രസിഡന്‍റ്, ടെറുമോ പെന്‍പോള്‍ പ്രൈവറ്റ് ലിമിറ്റഡ്), ഡോ. ആര്‍.എസ്. ജയശ്രീ (സയന്‍റിസ്റ്റ്, ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍റ് ടെക്നോളജി) തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും സര്‍വകലാശാല – ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും ഇരുന്നൂറിലധികം പേര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തൂ.

Leave A Reply