‘രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനഃസ്ഥാപിക്കണം’; അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കറെ കണ്ടു

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് ചൗധരി സ്പീക്കര്‍ ഓം ബിര്‍ലയെ കണ്ടു.

2019ലെ അപകീര്‍ത്തി കേസില്‍ ശിക്ഷിച്ച നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് കൂടിക്കാഴ്ച.

”എത്രയും വേഗം രാഹുലിന്റെ എം.പി സ്ഥാപിക്കണം എന്ന ആവശ്യവുമായാണ് സ്പീക്കറെ കണ്ടത്. അടുത്താഴ്ച നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ സംസാരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്.”-ചൗധരി പറഞ്ഞു.

കോടതിയില്‍ നിന്നുള്ള പേപ്പര്‍ വന്നതിനു ശേഷം നടപടിയെടുക്കാമെന്നാണ് സ്പീക്കര്‍ പ്രതികരിച്ചത്. തിങ്കളാഴ്ച തീരുമാനിക്കുമെന്നും ചൗധരി പറഞ്ഞു.

Leave A Reply