ചർമ്മത്തിലെ എണ്ണമയം ഇല്ലാതാക്കാൻ

എന്തൊക്കെ മേക്കപ്പിട്ടാലും ചിലരുടെ മുഖത്തെ എണ്ണമയം മാറാറില്ല. മുട്ടയുടെ വെള്ള മാത്രമെടുത്ത് മൂന്ന് ദിവസത്തിലൊരിക്കൽ മുഖത്ത് തടവി ഉണങ്ങുമ്പോൾ കഴുകിയാൽ മുഖകാന്തി വർദ്ധിക്കും.

അമിതമായ എണ്ണമയം ചര്‍മ്മത്തില്‍ പൊടിയും അഴുക്കും അടിയുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ, ഇത്തരം ചര്‍മ്മം മങ്ങിയതായിരിക്കും. എണ്ണമയമുള്ള ചർമ്മമുള്ളവർ വറുത്തതും പൊരിച്ചതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. അതുപോലെ ഐസ്ക്രീം, ചോക്ലേറ്റ്, ചീസ്, ബട്ടർ, നെയ്യ് പോലുള്ളവ പൂർണമായും ഒഴിവാക്കുക.

പുഴുങ്ങിയ പച്ചക്കറികള്‍ ധാരാളമായി ഉപയോഗിക്കുക. വിറ്റാമിന്‍ ബി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. കട്ടിയുള്ള ക്രീമും ഓയിലി ഫൗണ്ടേഷനും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.

Leave A Reply