കള്ളപ്പണവേട്ട: ചെക്‌പോസ്റ്റിൽ രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 38.58 ലക്ഷം രൂപ പിടികൂടി

പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ രേഖകൾ ഇല്ലാത്ത 38.58 ലക്ഷം രൂപ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി താജുദ്ദീനെയാണ് കള്ളപ്പണവുമായി കസ്റ്റഡിയിലെടുത്തത്.

വാളയാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എച്ച് എസ് ഹരീഷിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ നിഷാന്ത് കെയും പ്രദീപ് വിഎസും സംഘവും ചേർന്ന് തമിഴ്നാട് യാത്രാ ബസിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. തുടർ നടപടികൾക്കായി പ്രതിയെയും തൊണ്ടി മുതലും വാളയാർ പോലീസിന് കൈമാറി.

സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി എൻ രമേഷ് കുമാർ, മേഘനാഥ്, ഷാജികുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നിഖിൽ, അനിൽകുമാർ, ഷേക്ക് ദാവൂദ് എന്നിവരുണ്ടായിരുന്നു.

Leave A Reply