യുവാവിനെക്കൊണ്ട് ഗുണ്ടാനേതാവ് കാലുപിടിപ്പിച്ചു

കഴക്കൂട്ടം : ബൈക്കിൽ വന്ന യുവാവിനെ തടഞ്ഞുനിർത്തി ഗുണ്ടാനേതാവ് കാലുപിടിപ്പിച്ച സംഭവത്തിൽ തുമ്പ പോലീസ് അന്വേഷണം തുടങ്ങി. ഗുണ്ടാ ലിസ്റ്റിലുള്ള എയർപോർട്ട് ഡാനിയും സംഘവുമാണ് അക്രമത്തിനു പിന്നിൽ.

ഡാനിയും പത്തംഗ സംഘവും പൂജപ്പുര സ്വദേശിയെന്നു സംശയിക്കുന്ന യുവാവിനെ ഭീഷണിപ്പെടുത്തി കാലുപിടിപ്പിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോ ദൃശ്യം. യുവാവുമായി ഇയാൾക്ക് വ്യക്തിവൈരാഗ്യമുണ്ടെന്നാണ് വിവരം.മുൻപ്‌ അനന്തപുരി ആശുപത്രിക്കു സമീപത്തുെവച്ച് യുവാവിനെ ഡാനി മർദിച്ചിരുന്നു. പിന്നീട് യുവാവിന്റെ ഫോൺ പിടിച്ചുവാങ്ങിക്കൊണ്ടുപോയി. ഈ ഫോൺ തിരികെനൽകാമെന്നു പറഞ്ഞാണ് ഒരാഴ്ച മുൻപ് ഇയാൾ യുവാവിനെ കരിമണലിലേക്കു വിളിച്ചുവരുത്തിയത്. ഫോൺ തരണമെങ്കിൽ കാലിൽ പിടിച്ചു മുത്തണമെന്ന് ഡാനി യുവാവിനോടു പറയുകയും പിന്നീട് ബലമായി കാലുപിടിപ്പിക്കുകയും ചെയ്തു. ‍‍ഡാനിയുടെ കൂടെയുണ്ടായിരുന്നവരാണ് ഇത് മൊബൈൽ ഫോണിൽ പകർത്തിയത്.

 

 

Leave A Reply