എച്ച്‌ഡിഎഫ്‌സി ബാങ്ക് കേരളത്തിൽ ഓണം ഫെസ്റ്റീവ് ട്രീറ്റ്‌സ് 2023 ലോഞ്ച് ചെയ്തു

ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക്, കേരളത്തിൽ ഉത്സവാഘോഷങ്ങളുടെ ഭാഗമായി  ഓണം ഫെസ്റ്റീവ് ട്രീറ്റ്‌സ് 2023 ക്യാമ്പെയ്‌ൻ ആരംഭിച്ചു. ക്യാമ്പെയ്‌നിന്റെ ഭാഗമായി, ബാങ്ക് തങ്ങളുടെ ലോൺ പ്രൊഡക്ടുകളിലുടനീളം ആകർഷകമായ ഓഫറുകൾ ആരംഭിച്ചിട്ടുണ്ട്.
എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഉടമകൾക്ക് ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾക്ക് 30% വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ, പെഴ്സണൽ ലോണുകൾ, എക്സ്പ്രസ് കാർ ലോണുകൾ, ടു വീലർ ലോണുകൾ, ഹോം ലോണുകൾ, ബിസിനസ് ലോണുകൾ, ഗോൾഡ് ലോണുകൾ, കമേഴ്സ്യൽ വെഹിക്കിൾ ലോണുകൾ, ട്രാക്ടർ ലോണുകൾ, കൺസ്‌ട്രക്‌ഷൻ എക്യുപ്‌മെന്റ് ലോണുകൾ, ക്രെഡിറ്റ് കാർഡിൻ‌മേലുള്ള ലോണുകൾ, സെക്യൂരിറ്റികൾക്കു നേരെയുള്ള ലോണുകൾ, വസ്തുവകകൾ ക്കുനേരെയുള്ള ലോണുകൾ  എന്നിങ്ങനെ ബാങ്കിന്റെ പ്രൊഡക്ടുളിലുടനീളം വായ്പയെടുക്കുന്നവർക്ക് ആകർഷകമായ ഓഫറുകൾ ലഭിക്കും. ഫെസ്റ്റീവ് ട്രീറ്റ്സ് ഓണം 2023 ഓഫറുകൾ 2023 ഓഗസ്റ്റ് 31 വരെ സാധുതയുള്ളതാണ്.

 

“ഫെസ്റ്റീവ് ട്രീറ്റ്‌സ് ഓണം 2023 ന് കീഴിലുള്ള ഞങ്ങളുടെ എക്‌സ്‌ക്ലൂസീവ് ഓഫറുകൾ ഉത്സവ സീസണിന് തുടക്കമിടുന്നതിനുള്ള ആഹ്ളാദങ്ങളുടെ ഒരു കൂട്ടമാണ്. കേരളത്തിലെ ഞങ്ങളുടെ വിശിഷ്ടരായ ഉപഭോക്താക്കൾക്ക് ആവേശകരമായ നിരവധി ഓഫറുകൾ നൽകുന്ന ഞങ്ങളുടെ വാർഷിക സംരംഭമാണ് ഫെസ്റ്റീവ് ട്രീറ്റ്സ് ഓണം. വിവിധ സെഗ്‌മെന്റുകളിലുടനീളമുള്ള മികച്ച ഓഫറുകളോടെ, ഓണം ആഘോഷിക്കാൻ ഞങ്ങളോടൊപ്പം ചേരാനും ഈ ഓഫറുകൾ പരമാവധി പ്രയോജനപ്പെടുത്താനും എല്ലാവരേയും ക്ഷണിക്കുന്നു. എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!” എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് (സൗത്ത് 1),സഞ്ജീവ് കുമാർ പറഞ്ഞു.

 

Leave A Reply