ഹരിയാനയിലെ പ്രശ്ന ബാധിത മേഖലയിലെ പള്ളികളിൽ ​ജുമുഅ ഒഴിവാക്കി

ഹരിയാനയിലെ പ്രശ്ന ബാധിത മേഖലയിലെ പള്ളികളിൽ ​ജുമുഅ ഒഴിവാക്കി. തുറന്ന സ്ഥലങ്ങളിലെ പ്രാർഥനക്കും വിലക്കുണ്ട്. വർഗീയ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.

ആളുകൾ വീടുകളിൽ നിസ്കരിച്ചാൽ മതിയെന്ന് ജനങ്ങൾക്ക് നിർദേശം നൽകി.

അതേസമയം നൂഹ്, ഗുരുഗ്രാം, രോഹ്തക് മേഖലകളിലെ പള്ളികളിൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയത്. വ്യാഴാഴ്ച നൂഹിലെ കർഫ്യൂവിന് ഇളവ് നൽകിയിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നുമുതൽ മൂന്നുമണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനങ്ങളും പുനഃസ്ഥാപിച്ചു.

തിങ്കളാഴ്ച നൂ​​ഹ് ജി​​ല്ല​​യി​​ലെ ന​​ന്ദ് ഗ്രാ​​മ​​ത്തി​​ൽ വി​​ശ്വ​​ഹി​​ന്ദു പ​​രി​​ഷ​​ത്ത് സം​​ഘ​​ടി​​പ്പി​​ച്ച ബ്രി​​ജ് മ​​ണ്ഡ​​ൽ ജ​​ലാ​​ഭി​​ഷേ​​ക് യാ​​ത്ര​​യാ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ലേക്ക് നയിച്ച​​ത്. നൂഹ്, സോഹ്ന ജില്ലകളിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു.

Leave A Reply